PLAY PODCASTS
The Bible in a Year - Malayalam

The Bible in a Year - Malayalam

382 episodes — Page 3 of 8

ദിവസം 268: കർത്താവിനോടുള്ള ബന്ധത്തിൽ ആഴപ്പെടുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയ ജനം ദേവാലയം പണിയാനും ജറുസലേമിൻ്റെ ആരാധനകൾ പുനസ്ഥാപിക്കാനും കർത്താവിനോടുള്ള ബന്ധം ആഴത്തിൽ അരക്കെട്ടുറപ്പിക്കാനും തുടങ്ങുമ്പോൾ ദൈവം അവർക്കു നൽകുന്ന പ്രോത്സാഹനത്തിൻ്റെയും ശക്തിപ്പെടുത്തലിൻ്റെയും വാക്യങ്ങളാണ് ഇന്ന് എസ്രായുടെയും സഖറിയായുടെയും പുസ്തകത്തിൽ നാം ശ്രവിക്കുന്നുത്. നമ്മളെ നാലു വശത്തുനിന്നും ഞെരുക്കാൻ സാത്താൻ പരിശ്രമിക്കുമ്പോൾ നമ്മൾ തിരിച്ചറിയണം, കർത്താവ് തൻ്റെ ശക്തമായ കരം നീട്ടി ഈ അന്ധകാര ശക്തികളെ പരാജയപ്പെടുത്തിയതാണ്.അത് നമ്മൾ വിശ്വാസത്തിൽ ഏറ്റെടുക്കുകയും, പ്രഖ്യാപിക്കുകയും ചെയ്യേണ്ടതുണ്ട് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [എസ്രാ 3-4, സഖറിയാ 1-3, സുഭാഷിതങ്ങൾ 20: 4 - 7] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Ezra #Zechariah #Proverbs #എസ്രാ #സഖറിയാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ജറുസലേമിൽ #Jerusalem #ബലിപീഠം #ഇസ്രായേൽ #Israel #സൈറസ്‌രാജാവ് #ഇദ്ദോ പ്രവാചകൻ്റെ #ജോഷ്വാ #joshua

Sep 24, 202529 min

ദിവസം 267: സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

മടക്കയാത്രയുടെ ആദ്യത്തെ പുറപ്പാടിന് നേതൃത്വം നൽകുന്ന സെറുബാബെലിനെയും പ്രധാന പുരോഹിതനായ ജോഷ്വയെയും കുറിച്ച് ഇന്ന് എസ്രായുടെയും ഹഗ്ഗായുടെയും പുസ്തകത്തിൽ നാം ശ്രവിക്കുന്നു. ദൈവത്തിൻ്റെ പരമാധികാരത്തെ അംഗീകരിക്കുന്ന നിമിഷം മുതലാണ്, ജീവിതത്തിൻ്റെ പാരതന്ത്ര്യങ്ങൾ, അടിമത്വങ്ങൾ, അസ്വാതന്ത്ര്യങ്ങളുടെ ചങ്ങലക്കെട്ടുകൾ ഭേദിച്ച് നമ്മൾ നമ്മുടെ വിമോചനത്തിൻ്റെ യാത്ര ആരംഭിക്കുന്നത്. ഈ ലോകത്തിലെ ഭവനം അല്ല, സ്വർഗ്ഗത്തിലെ നമ്മുടെ ഭവനം ലക്ഷ്യമാക്കി, ആ വാഗ്ദത്ത ദേശം ലക്ഷ്യമാക്കി ജീവിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [എസ്രാ 1-2, ഹഗ്ഗായ് 1-2, സുഭാഷിതങ്ങൾ 20: 1 - 3] BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Ezra #Haggai #Proverbs #എസ്രാ #ഹഗ്ഗായ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സൈറസ് #പേർഷ്യാരാജാവ് #ബാബിലോൺരാജാവ് #സെറുബാബെൽ #ജോഷ്വ #joshua

Sep 23, 202526 min

Episode 291: Intro to Return- 'മടക്കയാത്ര' | Fr. Daniel with Fr. Wilson

'മടക്കയാത്ര' യുടെ കാലഘട്ടത്തിലേക്ക് സ്വാഗതം! ഇന്ന് നമ്മൾ ഒൻപതാം ബൈബിൾ കാലഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ഈ കാലഘട്ടത്തിനായി നമ്മെ ഒരുക്കുന്നതിന് ഫാ. ഡാനിയേലിനൊപ്പം ഒരു പുതിയ ചർച്ചാ പരിപാടിയിൽ ഫാ. വിൽസൺ വീണ്ടും പങ്കുചേരുന്നു. ഇതിൽ ഇസ്രായേല്യരുടെ ജറുസലേമിലേക്കുള്ള തിരിച്ചുവരവും ഫരീസേയരുടെ ഉയർച്ചയും ഉൾക്കൊള്ളുന്നു. പുറപ്പാടിൽ തുടങ്ങി യേശുവിൻ്റെ പരസ്യജീവിത ശുശ്രൂഷയുടെ കാലം വരെ ബൈബിളിലുടനീളമുള്ള വിവിധ പ്രവാസങ്ങളുടെയും തിരിച്ചുവരവുകളുടെയും രീതിയും പ്രത്യേകതകളും, ഈ കാലഘട്ടത്തിലെ എസ്രാ, നെഹെമിയാ, മലാക്കി തുടങ്ങിയ പ്രവാചകന്മാരുടെ പങ്കിനെക്കുറിച്ചും അവർ ചർച്ച ചെയ്യുന്നു. Welcome to the Return period! Fr. Wilson joins Fr. Daniel once again in a new discussion show to prepare us for the next time period. Today we enter into the ninth biblical period, which covers the Israelites' return to Jerusalem, the rise of the Pharisees, and the establishment of common household practices. They explain the pattern of exiles and returns throughout the Bible, starting with Exodus and leading all the way to Jesus' ministry. 🔸Subscribe: https://www.youtube.com/@biy-malayalam FrDaniel Poovannathil #ഡാനിയേൽ #അച്ചൻ #bibleinayear #malayalam #Numbers #Deuteronomy #Psalm #സംഖ്യ #നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #POCബൈബിൾ #gospelofjohn #John #biblestudy #danielachan #frdanielpoovanathilnew

Sep 23, 202550 min

ദിവസം 266: യഥാർത്ഥ രാജാവ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

രാജാവിൻ്റെ പീഡാനുഭവം, മരണം, രാജാവ് വിജയത്തോടെ ഉത്ഥിതനായി മടങ്ങിവരുന്നത്, എന്നിവയാണ് മത്തായിയുടെ സുവിശേഷത്തിൽ ഇന്ന് നാം ശ്രവിക്കുന്നത്. ഈ രാജാവ്, അവൻ്റെ ജീവൻ കുരിശിൽ നമുക്ക് തന്ന്, താനാണ് യഥാർത്ഥ രാജാവ് എന്ന് പ്രഖ്യാപിക്കുകയാണ്. ലോകമെമ്പാടും പോയി എല്ലാ സൃഷ്ടികളോടും അവിടുത്തെ സുവിശേഷം പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് യേശു സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുന്നത്. അതാണ് നമ്മുടെ ദൗത്യം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു. [മത്തായി 27-28, സുഭാഷിതങ്ങൾ 19:25-29] BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Matthew #Proverbs #മത്തായി #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #യേശു #Jesus #പീലാത്തോസ് #Pilot #യൂദാസ് #Judas #ബറാബ്ബാസ് #Barabbas #ഗലീലി #Galilee #ഉത്ഥാനം

Sep 22, 202520 min

ദിവസം 265: നിർമ്മലമായ സ്നേഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഈശോ യുഗാന്ത്യത്തെക്കുറിച്ചും അവസാന വിധിയെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നു. പുതിയ ഉടമ്പടിയും കുർബാന സ്ഥാപനവും നടത്തുന്നു. യുദാസിനാൽ ഒറ്റികൊടുക്കപ്പെട്ട്, ശിഷ്യന്മാരാൽ ഉപേക്ഷിക്കപ്പെട്ട് ന്യായാധിപ സംഘത്തിനു മുൻപിൽ ഏല്പിക്കപ്പെടുന്നു. നമുക്കുവേണ്ടി ഈശോ കുറ്റാരോപണങ്ങൾക്ക് മുൻപിൽ നമുക്കുവേണ്ടി നിശ്ശബ്ധനായി. അന്തിമ വിധിയിൽ നമ്മൾ സ്നേഹിച്ചോ സ്നേഹിച്ചില്ലയോ എന്ന ചോദ്യത്താൽ വിധിക്കപെടുമെന്ന് അച്ചൻ ഓർമ്മിപ്പിക്കുന്നു. പ്രാർത്ഥനകളും, കുർബാനയും, കൂദാശകളും നമ്മിൽ നിർമ്മലമായ സ്നേഹം രൂപപ്പെടാൻ വേണ്ടിയുള്ളതാണെന്ന് അച്ചൻ എടുത്തു പറയുന്നു. [മത്തായി 25-26, സുഭാഷിതങ്ങൾ 19: 21-24] BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Matthew #Proverbs #മത്തായി #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ശിമയോൻ #simon #ബഥാനിയ #bethania #യൂദാസ്‌ #judas #കയ്യാഫാസ് #ഗത്‌സേമനി #പത്രോസ് #peter #സെബദീ പുത്രന്മാർ.

Sep 21, 202523 min

Episode 279: ദിവസം 264: ഫരിസേയത്വം എന്ന അന്ധകാര അരൂപി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഈശോ ഫരിസേയരോടും സദുക്കായരോടും ദേവാലയ പ്രമാണികളോടും പലവിധമായ വാദങ്ങളിലും ചോദ്യങ്ങളിലും മറുപടികളിലും ഇടപെടുകയും ചെയ്യുന്നത് മത്തായിയുടെ സുവിശേഷത്തിൽ ഇന്ന് നാം ശ്രവിക്കുന്നു. ഫരിസേയത്വം എന്ന ആ അന്ധകാര അരൂപിയുടെ സാന്നിധ്യം വഴി നമ്മൾ നല്ലവരാണെന്ന് അവകാശപ്പെടുകയും ആ നിമിഷം മുതൽ നമ്മൾ മറ്റുള്ളവരെ വിധിക്കുകയും, പുച്ഛിക്കുകയും ചെയ്യുന്നു. തങ്ങൾ തന്നെ ഉണ്ടാക്കിയ കുറച്ച് നിയമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് തങ്ങൾ നീതിമാന്മാരാണ് എന്ന ഒരു ധാരണ രൂപപ്പെടുത്തുന്നത് വഴി, നമുക്ക് ഒരിക്കലും ക്രിസ്തുവിൻ്റെ നീതിയിലേക്ക് വളരാൻ സാധിക്കില്ല എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു. [മത്തായി 22-24, സുഭാഷിതങ്ങൾ 19: 17-20] BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Matthew #Proverbs #മത്തായി #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഭൃത്യന്മാർ #സീസറിനു നികുതി #നിയമ പണ്ഡിതൻ #കപടനാട്യം #ഫരിസേയർ #സദുക്കായർ

Sep 20, 202526 min

ദിവസം 263: യേശുവിൻ്റെ പ്രബോധനങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

സ്വർഗരാജ്യത്തെക്കുറിച്ചുള്ള സൂചനകളും മറ്റുള്ളവരോട് നമ്മൾ എങ്ങനെ പെരുമാറണം എന്നുള്ളതും നല്ല ജീവിതം നയിക്കേണ്ടുന്നതിന് വേണ്ട യേശുവിൻ്റെ പ്രബോധനങ്ങളുമാണ് വി. മത്തായിയുടെ സുവിശേഷത്തിൽ നമ്മൾ കാണുന്നത്. സമ്പൂർണ്ണ ആശ്രയം യേശുവിലാവണമെന്നും എളിമപ്പെടാനുള്ള ഒരു കൃപാവരം ദൈവം തന്നാൽ മാത്രമേ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പറ്റൂ എന്നും ഡാനിയേൽ അച്ചൻ വിവരിക്കുന്നു. [ മത്തായി 18 -21, സുഭാഷിതങ്ങൾ 19: 13-16] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Matthew #Proverbs #മത്തായി #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സ്വർഗരാജ്യം #വഴിതെറ്റിയ ആട് #നിർദയനായ ഭൃത്യൻ #രണ്ട് പുത്രന്മാർ #മുന്തിരി തോട്ടത്തിലെ കൃഷിക്കാർ #വിവാഹമോചനം #ധനികനായ യുവാവ് #സെബദി പുത്രന്മാർ #പീഡാനുഭവവും ഉത്ഥാനവും #രാജകീയ പ്രവേശനം #ദേവാലയ ശുദ്ധീകരണം #അത്തിവൃക്ഷം.

Sep 19, 202528 min

ദിവസം 262: ദൈവരാജ്യത്തിൻ്റെ ഭക്ഷണം ദിവ്യകാരുണ്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഒരോ വ്യക്തിയുടെയും ആന്തരികശുദ്ധിയെക്കുറിച്ചും ദൈവരാജ്യത്തിൻ്റെ ഭക്ഷണമായ ദിവ്യകാരുണ്യത്തെക്കുറിച്ചും ഇന്ന് മത്തായിയുടെ സുവിശേഷത്തിൽ നാം ശ്രവിക്കുന്നു. ദൈവരാജ്യജീവിതത്തിന് സഹായിക്കുന്ന ഇന്ധനവും ആത്മീയ സഹായവുമാണ് ദിവ്യകാരുണ്യം. ദൈവരാജ്യത്തിൻ്റെ ഈ ഭക്ഷണം എല്ലാ ജനതകൾക്കും വേണ്ടി നൽകപ്പെടുന്ന സമ്മാനവുമാണ്. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാതെ പ്രയാസകരമായ കാര്യങ്ങൾ മനുഷ്യൻ്റെ നന്മയ്ക്കായി ഏറ്റെടുക്കാനുള്ള ഒരു മനോഭാവം ലഭിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [ മത്തായി 14 -17, സുഭാഷിതങ്ങൾ 19: 9 - 12 ] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Matthew #Proverbs #മത്തായി #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അഞ്ചപ്പം #സ്‌നാപകൻ്റെ ശിരച്ഛേദം #അഞ്ചപ്പം അയ്യായിരം പേർക്ക് #ഏഴപ്പം നാലായിരം പേർക്ക് #കാനാൻകാരിയുടെ വിശ്വാസം #പത്രോസിൻ്റെ വിശ്വാസപ്രഖ്യാപനം #യേശു രൂപാന്തരപ്പെടുന്നു #പീഡാനുഭവവും ഉത്ഥാനവും

Sep 18, 202525 min

ദിവസം 261: ദൈവരാജ്യം ഉപമകളിലൂടെ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദൈവരാജ്യത്തിന് എതിരായി നിൽക്കുന്ന ചില തെറ്റായ ധാരണകളെ തിരുത്തുന്നതും, ദൈവരാജ്യത്തിൻ്റെ കാഴ്ചപ്പാടുകൾ ലോകരാജ്യത്തിൻ്റെയും പഴയനിയമരാജ്യത്തിൻ്റെയും പൈശാചികരാജ്യത്തിൻ്റെയും കാഴ്ചപ്പാടുകളിൽ നിന്ന് എത്രമാത്രം വിഭിന്നമായിരിക്കുന്നു എന്ന് ഉപമകളിലൂടെ ഈശോ സൂചിപ്പിക്കുകയും ചെയ്യുന്ന വചനഭാഗങ്ങളാണ് വി. മത്തായിയുടെ സുവിശേഷത്തിൽ നാം വായിക്കുന്നത്. ദൈവമായ കർത്താവിൻ്റെ സ്വരം കേട്ട് വിശ്വസ്തതയോടെ അവിടത്തെ ഹൃദയത്തോടു ചേർന്നു ജീവിക്കാനാവശ്യമായ സകല കൃപകളും ഞങ്ങളുടെ മേൽ വർഷിക്കണമേയെന്നും ഞങ്ങളുടെ ദുഃഖങ്ങളിലും, രോഗങ്ങളിലും, ഒറ്റപ്പെടലിലും ഞങ്ങളോടുകൂടെ വചനമായി, വചനത്തിൻ്റെ ആശ്വാസമായി അങ്ങ് ഉണ്ടാകണമേ എന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു. [മത്തായി 11-13, സുഭാഷിതങ്ങൾ 19: 5 - 8] BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Matthew #Proverbs #മത്തായി #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദൈവരാജ്യം #സ്‌നാപകനെക്കുറിച്ചു സാക്ഷ്യം #ഉപമകളുടെ ഉദ്ദേശ്യം #സ്വർഗരാജ്യം #യേശുവും ബേൽസെബൂലും

Sep 17, 202531 min

ദിവസം 260: ദൈവരാജ്യത്തിൻ്റെ ശക്തി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദൈവരാജ്യത്തിൻ്റെ ശക്തി എന്താണെന്ന് വെളിപ്പെടുത്തുന്നതാണ് മത്തായിയുടെ സുവിശേഷത്തിൽ നാം കാണുന്നത്. ദൈവരാജ്യത്തിൻ്റെ ശക്തി മിശിഹാ വെളിപ്പെടുത്തുന്നത് മനുഷ്യൻ്റെ ശരീരത്തെ ബലഹീനമാക്കുന്ന രോഗങ്ങളെ സുഖപ്പെടുത്തിക്കൊണ്ടും പൈശാചിക അടിമത്തങ്ങളിൽ കഴിയുന്നവരെ വിടുവിക്കുക വഴിയുമാണ്. വിശ്വാസം എന്ന താക്കോലിട്ടാണ് ദൈവരാജ്യത്തിൻ്റെ കൃപകളെല്ലാം നമ്മൾ തുറന്നെടുക്കുന്നത്. അതുകൊണ്ട് ആഴമായ ക്രിസ്തു വിശ്വാസമാണ് അടിസ്ഥാനപരമായി നമ്മൾ വളർത്തിയെടുക്കേണ്ടത് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [മത്തായി 8-10, സുഭാഷിതങ്ങൾ 19:1-4] BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Matthew #Proverbs #മത്തായി #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #കുഷ്‌ഠരോഗി #കഫർണാം #ശതാധിപൻ #പത്രോസ് #ഗദറായർ #തളർവാതരോഗി #രക്തസ്രാവക്കാരി #യൂദാസ് സ്കറിയോത്താ.

Sep 16, 202526 min

ദിവസം 259: ദൈവരാജ്യവും ദൈവരാജ്യത്തിൻ്റെ നീതിയും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദൈവരാജ്യത്തിൻ്റെ നിയമങ്ങളെക്കുറിച്ചാണ് ഇന്ന് മത്തായിയുടെ സുവിശേഷത്തിൽ നാം ശ്രവിക്കുന്നത്. ഈശോ ഇങ്ങനെ പറയുന്നു, നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക, ബാക്കിയെല്ലാം കൂട്ടിച്ചേർക്കപ്പെടും. ദൈവരാജ്യത്തിൻ്റെ നിയമങ്ങൾ ഉയർന്ന നിലവാരത്തിലുള്ള ഒരു ധാർമിക ജീവിതവും, അത് മനോഭാവങ്ങളിൽ അധിഷ്ഠിതവും, ഈ ലോകത്തോടുളള പരിപൂർണ്ണമായ വിരക്തിയും, നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നു. പിതാവായ ദൈവത്തോടുള്ള ബന്ധവും സ്നേഹവും ഈ നിയമം പാലിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു. [മത്തായി 5-7, സുഭാഷിതങ്ങൾ 18:21-24] BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Matthew #Proverbs #മത്തായി #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #യേശുവിൻ്റെ വംശാവലി #ജ്ഞാനികളുടെ സന്ദർശനം #സ്നാപകയോഹന്നാൻ #മരുഭൂമിയിലെ പ്രലോഭനം #ആദ്യത്തെ നാലു ശിഷ്യന്മാർ

Sep 15, 202524 min

ദിവസം 258: യേശുവിൻ്റെ ജനനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

അബ്രഹാമിന് നൽകിയ വാഗ്ദാനത്തിൻ്റെ പൂർത്തീകരണമായ മിശിഹായെ അവതരിപ്പിച്ചുകൊണ്ട് യേശുക്രിസ്‌തുവിൻ്റെ ജനനവും യേശുവിൻ്റെ ശുശ്രൂഷയുടെ ആരംഭവുമാണ് വി. മത്തായിയുടെ സുവിശേഷത്തിൽ പ്രതിപാദിക്കുന്നത്. നമ്മുടെ ജീവിതത്തിലെ എല്ലാം പരാജയങ്ങൾക്കും ക്രിസ്തുവിൽ ഒരു പരിഹാരമുണ്ടെന്നും അതിനായി യേശുവിൽ അഭയം പ്രാപിക്കുകയും അവൻ്റെ ഹൃദയത്തിൻ്റെ ഭാഗമാവുകയും ചെയ്യുകയാണ് വേണ്ടതെന്നു ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [മത്തായി 1-4, സുഭാഷിതങ്ങൾ 18:17-20] BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Matthew #Proverbs #മത്തായി #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #യേശുവിൻ്റെ വംശാവലി #ജ്ഞാനികളുടെ സന്ദർശനം #സ്നാപകയോഹന്നാൻ #മരുഭൂമിയിലെ പ്രലോഭനം #ആദ്യത്തെ നാലു ശിഷ്യന്മാർ

Sep 14, 202527 min

Intro to 'Messianic Checkpoint 3- മിശിഹായിലേക്കുള്ള പരിശോധനാ മുനമ്പ് 3' | Fr. Daniel with Fr. Wilson

മിശിഹായിലേക്കുള്ള മൂന്നാമത്തെ പരിശോധനാ മുനമ്പിൽ എത്തിയതിന് അഭിനന്ദനങ്ങൾ! ഇന്ന് ഫാ. ഡാനിയേലും ഫാ. വിൽസണും ചേർന്ന് വി.മത്തായിയുടെ സുവിശേഷം പഠിക്കാൻ സഹായിക്കുന്ന ഒരു ചർച്ചാപരിപാടിയിൽ പങ്കുചേരും. ഈശോയുടെ ശിഷ്യൻ എന്ന നിലയിൽ വി. മത്തായിയുടെ സുവിശേഷം എങ്ങനെ വ്യത്യസ്തമാണെന്നും തുടങ്ങിയ ഉൾക്കാഴ്ചകൾ നമുക്ക് ലഭിക്കും. Congratulations on reaching the third Messianic Checkpoint! Today we will join Fr. Daniel and Fr. Wilson once again in a discussion show as they help us to study the Gospel of Mathew. On this episode they will explain what makes this gospel unique, such as its emphasis on joining the call of Christ as his disciple, sharing the things we've learned during this journey with others in our lives. 🔸Subscribe: https://www.youtube.com/@biy-malayalam FrDaniel Poovannathil #ഡാനിയേൽ #അച്ചൻ #bibleinayear #malayalam #Numbers #Deuteronomy #Psalm #സംഖ്യ #നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #POCബൈബിൾ #gospelofjohn #John #biblestudy #danielachan #frdanielpoovanathilnew

Sep 14, 202537 min

ദിവസം 257: ജറുസലേമിൻ്റെ നാശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

പ്രവാസത്തിലേക്ക് പോകുന്ന ജനത്തെക്കുറിച്ചുള്ള ഏറ്റവും അവസാനത്തെ വിശദാംശങ്ങളാണ് ജറെമിയായിൽ നാം വായിക്കുന്നത്. ജറുസലേമിനുണ്ടായ നാശവും പ്രവാസത്തിൻ്റെ ഏറ്റവും ദുഷ്കരമായ കാഴ്‌ചകളും ജറെമിയാ അവതരിപ്പിക്കുന്നു. തങ്ങളുടെ തിന്മയും പാപവുമാണ് ദൈവം വാഗ്‌ദാനമായി തന്ന ദേശത്തു നിന്ന് തങ്ങളെ പറിച്ചെറിഞ്ഞതെന്ന് ജനം മനസ്സിലാക്കുന്നു. കാൽവരിയുടെ മുകളിൽ ബലിയർപ്പിക്കപ്പെട്ട് മഹത്വം പ്രാപിച്ച് ഉത്ഥാനം ചെയ്‌തു മടങ്ങിവരുന്ന ക്രിസ്തുവിലേക്ക്, ഏതു മനുഷ്യനും ഏതു നിമിഷവും മടങ്ങിവരാമെന്നുള്ള വലിയ തിരിച്ചറിവിൻ്റെയും ബോധ്യത്തിൻ്റെയും അടയാളമായ ഉത്ഥാനം എല്ലാ പ്രവാസങ്ങളുടെയും പരിഹാരമാണെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [ജറെമിയാ 52, ഒബാദിയാ 1, സുഭാഷിതങ്ങൾ 18:13-16] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Obadiah #Proverbs #ജറെമിയാ #ഒബാദിയാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സെദെക്കിയാ #ഹമുത്താൽ #നബുക്കദ്‌നേസർ #കൽദായസൈന്യം #ജറീക്കോസമതലം #ബാബിലോൺരാജാവ് #സെഫാനിയാ #നെബുസരദാൻ #എവിൽമെറോദാക്ക് ഭരണവർഷം #ഏസാവിൻ്റെ ഭവനം #ഗിലയാദ്.

Sep 13, 202522 min

ദിവസം 256: ദൈവത്തിലേക്കുള്ള മടങ്ങിവരവ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ബാബിലോണിൻ്റെ നാശത്തെക്കുറുച്ചുള്ള ജറെമിയായുടെ പ്രവചനവും, പിന്നീട് വിലാപങ്ങളുടെ പുസ്തകത്തിൽ തങ്ങളുടെ തെറ്റ് തിരിച്ചറിയുന്ന ജനത ദൈവത്തോട് കാരുണ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നതുമാണ് നാം കാണുന്നത്. ഓരോരോ സഹനങ്ങളിലൂടെ നമ്മൾ യാത്ര ചെയ്യുമ്പോൾ നമ്മൾ ഓർത്തിരിക്കണം, എനിക്കിതിൻ്റെ അവസാനം അറിയില്ലെങ്കിലും, എൻ്റെ ദൈവം ഇതിൻ്റെ മനോഹരമായ അന്ത്യം കണ്ടിട്ടുണ്ട്. ആ ദൈവത്തിൽ പൂർണമായി ആശ്രയിക്കാനും, ദൈവത്തിലേക്ക് മടങ്ങിവരാൻ ദൈവം നമ്മളെ സഹായിക്കാൻ വേണ്ടി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു. [ജറെമിയാ 51, വിലാപങ്ങൾ 4-5, സുഭാഷിതങ്ങൾ 18:9-12] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Lamentations #Proverbs #ജറെമിയാ #വിലാപങ്ങൾ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ബാബിലോൺ #അഹങ്കാരം #അമ്മോന്യർക്കെതിരേ #ദമാസ്ക്കസിനെതിരേ ഏലാമിനെതിരേ #സെറായാ #സെദെക്കിയാ #കർത്താവ്

Sep 12, 202524 min

ദിവസം 255: ദൈവ മഹത്വത്തിൻ്റെ പ്രാധാന്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ബാബിലോണിന് സംഭവിക്കാൻ പോകുന്ന നാശത്തെക്കുറിച്ചുള്ള ജറെമിയാ പ്രവചനവും പിന്നീട് വിലാപങ്ങളുടെ പുസ്തകത്തിൽ,ജനത്തിൻ്റെ ദുരിത്തെക്കുറിച്ചുള്ള വിവരണവും, കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ചുള്ള ഓർമ്മയിൽ മനസ്സ് പതറുമ്പോൾ നമ്മൾ മനസ്സിലേക്ക് കൊണ്ടു വരേണ്ട ചിന്ത, കർത്താവിൻ്റെ കാരുണ്യം ഒരിക്കലും അസ്തമിക്കുന്നില്ല എന്നതാണ്. ബാബിലോണിൻ്റെ പ്രധാനപ്പെട്ട തിന്മയായി ജറെമിയാ പറയുന്നത് അഹങ്കാരം എന്ന പാപമാണ്.അഹങ്കരിക്കാതിരിക്കാൻ നമ്മൾ പുലർത്തേണ്ട സമീപനം, ദൈവത്തിന് എല്ലാ കാര്യങ്ങളുടെയും മഹത്വം കൊടുക്കുകയും,എല്ലാം ദൈവകൃപയാൽ ആണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയുകയും ചെയ്യുക എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു. [ജറെമിയാ 49-50, വിലാപങ്ങൾ 3, സുഭാഷിതങ്ങൾ 18:5-8] BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Lamentations #Proverbs #ജറെമിയാ #വിലാപങ്ങൾ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ബാബിലോൺ #അഹങ്കാരം #അമ്മോന്യർക്കെതിരേ #ദമാസ്ക്കസിനെതിരേ ഏലാമിനെതിരേ

Sep 11, 202530 min

ദിവസം 254: ജനതകളുടെ ന്യായവിധി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ജറെമിയാപ്രവാചകൻ ഫിലിസ്ത്യർക്കെതിരെയും മൊവാബ്യർക്കെതിരെയും നടത്തുന്ന പ്രവചനങ്ങളാണ് ജറെമിയായിൽ നാം വായിക്കുന്നത്. മറ്റ് മനുഷ്യർക്ക് ദുരിതവും ആപത്തും വരുമ്പോൾ അവരത് അർഹിക്കുന്നു എന്ന് പറയുന്ന ഫിലിസ്ത്യരുടെയും മൊവാബിൻ്റെയും രീതി ദൈവം ചൂണ്ടിക്കാണിക്കുന്നു. ദൈവം നമ്മളെ ഏല്പിച്ചിരിക്കുന്ന ജോലി തീക്ഷ്‌ണതയോടെ ചെയ്യാതെ അലസമായിട്ട് ചെയ്‌താൽ നമ്മൾ ശപിക്കപ്പെട്ടവരായി മാറുമെന്ന് ജറെമിയാ പറയുന്നു. ഹൃദയത്തെ വശീകരിക്കുന്ന വ്യാജമായ അരുളപ്പാടുകൾ പങ്കുവയ്‌ക്കുന്നവരെപറ്റിയാണ് വിലാപങ്ങൾ നമ്മോട് സംസാരിക്കുന്നത്. [ജറെമിയാ 47-48, വിലാപങ്ങൾ 2, സുഭാഷിതങ്ങൾ 18:1-4] BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Lamentations #Proverbs #ജറെമിയാ #വിലാപങ്ങൾ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഫറവോ, അഷ്‌കലോൺ #ഗാസാ #ഫിലിസ്‌ത്യർ #നേബോ #ഹെഷ്ബോണിൽവച്ച് #ലൂഹിത് കയറ്റം #മൊവാബ് #ഹൊറോണായിം #മെഫാത് #ദീബോൻ #ബേത് ദിബ്‌ലാത്തായിം #കിരിയാത്തായിം #ബേത്‌ഗമൂൽ #ബേത്‌മെയോൺ #കെരിയോത് #ബൊസ്റാ.

Sep 10, 202525 min

ദിവസം 253: ജറെമിയായുടെ വിലാപങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ബാറൂക്കിന് ദൈവം നൽകുന്ന സന്ദേശവും ഈജിപ്‌തിനെതിരെയുള്ള പ്രവചനവുമാണ് ജറെമിയായിൽ നാം കാണുന്നത്. ജറുസലേമിൻ്റെ തകർച്ച കണ്ടുനിൽക്കുന്ന ജറെമിയാ ആ വിശ്വസ്ത നഗരം വീണുപോയതിനെക്കുറിച്ച് നടത്തുന്ന ഹൃദയം തകർന്നുള്ള വിലാപഗീതം തുടർന്നുള്ള വചനഭാഗത്ത് കാണാം. ജീവിതത്തിലെ ദുഃഖങ്ങളെ പരാതിയുടെയും പരിദേവനത്തിൻ്റെയും നിരാശയുടെയും സന്ദർഭമാക്കി മാറ്റാതെ അവയെ പ്രാർത്ഥനയാക്കി ഉയർത്താനുള്ള വലിയ ഒരു ആഹ്വാനം ഡാനിയേൽ അച്ചൻ നമുക്ക് നൽകുന്നു. [ ജറെമിയ 45-46, വിലാപങ്ങൾ 1, സുഭാഷിതങ്ങൾ 17:21-28] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Lamentations #Proverbs #ജറെമിയാ #വിലാപങ്ങൾ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഈജിപ്‌തിനെതിരേ #ബാബിലോൺരാജാവ് #നെബുക്കദ്‌നേസർ #കർക്കെമിഷ് #ഫറവോ #എത്യോപ്യാക്കാർ #യൂഫ്രട്ടീസ് നദീതീരത്ത്.

Sep 9, 202521 min

ദിവസം 252: ഈജിപ്തിലെ യഹൂദർക്കു സന്ദേശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ജറെമിയായിലൂടെ ദൈവം സംസാരിച്ചത് കേൾക്കാതെ യഹൂദജനം ഈജിപ്ത്തിലേക്ക് പോകുന്നതും അവിടെവെച്ച് യഹൂദർക്ക് ലഭിക്കുന്ന സന്ദേശവുമാണ് ജറെമിയായുടെ പുസ്തകത്തിലൂടെ പറയുന്നത്. കർത്താവ് ഇസ്രായേലിനു ചെയ്‌ത നന്മകൾക്കു സാക്ഷ്യംവഹിക്കാനും മംഗളമാശംസിക്കാനും പ്രധാനപുരോഹിതനും ഇസ്രായേല്ക്കാരുടെ ആലോചനാസംഘവും യൂദിത്തിനെ സന്ദർശിക്കുന്നതുമാണ് യൂദിത്തിന്റെ പുസ്തകത്തിൽ നാം കാണുന്നത്. ജീവിതത്തിൽ നമുക്ക് ഉണ്ടാകുന്ന നേട്ടങ്ങൾ നമ്മുടെ കഴിവോ നേട്ടമോ ആയി കാണുന്നതിന് പകരം നമ്മൾ അത് ദൈവത്തെ മഹത്വപ്പെടുത്താൻ ഉള്ള ഒരു അവസരമായി ഉപയോഗിച്ചാൽ അത് നമുക്ക് വലിയ ദൈവകൃപയ്ക്ക് കാരണമാകുമെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [ജറെമിയാ 43-44, യൂദിത്ത് 15-16, സുഭാഷിതങ്ങൾ 17:17-20] BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Judith #Proverbs #ജറെമിയാ #ദിത്ത് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അസറിയാ #യോഹനാൻ #ബാറൂക്ക് #ബാബിലോൺ രാജാവ് #നബുക്കദ്‌നേസർ #ഈജിപ്ത് #ഫറവോ #അന്യദേവന്മാർക്ക് ധൂപാർച്ചന #ആകാശ രാജ്ഞി #അസ്സീറിയാ #ഹോളോഫർണസ് #ദൈവത്തിന് കൃതജ്ഞതാ സ്തോത്രം #യൂദിത്തിന്റെ കീർത്തനം #അന്തിമ വർഷങ്ങൾ

Sep 8, 202526 min

ദിവസം 251: ദൈവപരിപാലനയിൽ ആശ്രയിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദൈവത്തിൻ്റെ സ്വരം യോഹനാനും കൂട്ടരും ആവശ്യപ്പെട്ടെങ്കിലും അവർ ആ ദൈവവചനത്തെ അനുസരിക്കാൻ തയ്യാറാകാതെ വന്നതും, ദൈവത്തിൽ ആശ്രയിച്ചും, ദൈവത്തോട് പ്രാർത്ഥിച്ചും, ഹോളോഫർണസിൻ്റെ തല മുറിച്ചെടുത്ത് ഇസ്രായേൽ പാളയത്തിലേക്ക് കയറിച്ചെല്ലുന്ന യൂദിത്തിനെക്കുറിച്ചും ഇന്ന് നാം ശ്രവിക്കുന്നു. കർത്താവിൻ്റെ അനന്തമായ പരിപാലനയിൽ വിശ്വസിച്ച്, കർത്താവ് നയിക്കുമെന്ന ആഴമായ വിശ്വാസത്തോടെ ദൈവത്തിൽ ആശ്രയിച്ച് ശത്രുവിൻ്റെ എല്ലാ ഉപദ്രവങ്ങളെയും നേരിടാൻ ആവശ്യമായ ജ്ഞാനവും ദൈവാശ്രയ ബോധവും വിവേകവും ഞങ്ങൾക്കും നൽകണമേയെന്നു പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു. [ജറെമിയാ 41-42, യൂദിത്ത് 12-14, സുഭാഷിതങ്ങൾ 17:13-16] BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Judith #Proverbs #ജറെമിയാ #ദിത്ത് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹോളോഫർണസ് #യോഹനാൻ #ഗദാലിയാ #നെത്താനിയാ #ഇസ്മായേൽ #ബഗോവാസ്

Sep 7, 202528 min

ദിവസം 250: യൂദിത്തിൻ്റെ ദൈവിക ജ്ഞാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ജറുസലേമിൻ്റെ പതനവും, ജനം പ്രവാസികളായി നാടുകടത്തപ്പെടുന്നതിൻ്റെ പ്രധാനപ്പെട്ട വിവരങ്ങൾ ആണ് ഇന്ന് ജറെമിയായുടെ പുസ്തകത്തിൽ നാം ശ്രവിക്കുന്നത്. യൂദിത്തിൻ്റെ പുസ്തകത്തിൽ ശത്രുപാളയത്തിൽ ഇരുന്നുകൊണ്ട് തൻ്റെ ജനത്തിൻ്റെ വിമോചനത്തിനു വേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്ന യൂദിത്തിനെയാണ് കാണുന്നത്.ഏതു തകർച്ചയിലും, രക്ഷപ്പെട്ട് പുറത്തേക്ക് വരാൻ നമ്മെ സഹായിക്കുന്നത് ദൈവിക ജ്ഞാനം ആണ്.അതുകൊണ്ട് എല്ലാ ദിവസവും കർത്താവേ അങ്ങ് എനിക്ക് ജ്ഞാനം തരണമേ, എന്ന് പ്രാർത്ഥിക്കുന്നത് ജീവിതത്തിൻ്റെ സുഗമമായ യാത്രയ്ക്ക് നമ്മളെ സഹായിക്കും എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [ജറെമിയാ 39- 40 , യൂദിത്ത്‌ 10-11, സുഭാഷിതങ്ങൾ 17: 9 - 12] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Judith #Proverbs #ജറെമിയാ #ദിത്ത് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സെദെക്കിയാ #ബാബിലോൺ #നബുക്കദ്നേസർ #ഗദാലിയാ

Sep 6, 202525 min

ദിവസം 249: വിശ്വസ്തനായ ജറെമിയാ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ജറുസലേമിൻ്റെ തകർച്ചയെക്കുറിച്ചുള്ള പ്രവചനവും, സത്യത്തിനു വേണ്ടി നമ്മൾ എത്ര വില കൊടുക്കണം എന്നും ജറെമിയാ നമ്മെ പഠിപ്പിക്കുന്നു. ശത്രു വന്ന് പടിവാതിൽക്കൽ നിൽക്കുമ്പോൾ എങ്ങനെയാണ് ദൈവജനം അതിനെ കൈകാര്യം ചെയ്യേണ്ടത്, എന്ന് യൂദിത്തിൻ്റെ ഗ്രന്ഥം മനസ്സിലാക്കിത്തരുന്നു. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മാനുഷിക മാർഗ്ഗങ്ങൾ അവലംബിക്കാതെ, ഒരാത്മീയ പോരാട്ടത്തിലൂടെ ശത്രുവിനെ പരാജയപ്പെടുത്താൻ നമുക്ക് കഴിയും എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു. [ജറെമിയാ 37-38, യൂദിത്ത്‌ 8-9, സുഭാഷിതങ്ങൾ 17: 5 - 8] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Judith #Proverbs #ജറെമിയാ #ദിത്ത് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സെദെക്കിയാ #എബെദ്മെലെക്ക് #ബാബിലോൺരാജാവ്

Sep 5, 202529 min

ദിവസം 248: കല്പനകൾ അനുസരിച്ചു ജീവിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

യോനാദാബിൻ്റെ നിർദ്ദേശമനുസരിച്ച് വിശ്വസ്തതയോടെ ജീവിച്ച റേക്കാബ്യർ എന്ന ജനവിഭാഗത്തെപറ്റി ജറെമിയായുടെ പുസ്‌തകത്തിൽ നാം വായിക്കുന്നു. റേക്കാബ്യരും ഇസ്രായേല്യരും തമ്മിലുള്ള താരതമ്യവും ഇവിടെയുണ്ട്. ദൈവത്തെ അനുസരിക്കുന്ന ജനമാണ് റേക്കാബ്യർ. യൂദിത്തിൻ്റെ പുസ്‌തകത്തിൽ, പ്രതികൂല അവസ്ഥയിൽ ഇസ്രായേൽ പുലർത്തുന്ന അന്ധമായ ദൈവാശ്രയത്തിൻ്റെ നേർചിത്രം നമുക്ക് കാണാം. ജീവിതത്തിൽ ദൈവവചനത്തോട് കൃത്യമായ ഒരാദരവും ബഹുമാനവും പ്രദർശിപ്പിക്കാനും ദൈവവചനത്തിൻ്റെ മൂല്യത്തെ നിസാരമാക്കാതിരിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു. [ജറെമിയാ 35-36, യൂദിത്ത്‌ 6-7, സുഭാഷിതങ്ങൾ 17:1-4] BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Judith #Proverbs #ജറെമിയാ #ദിത്ത് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ജോസിയായുടെ പുത്രൻ യഹോയാക്കിം #ഷല്ലൂമിൻ്റെ മകൻ മാസെയാ #യോനാദാബ് #ബാബിലോൺ രാജാവായ നബുക്കദ്‌നേസർ #ബാറൂക്ക് #ഹോളോഫർണസ് #ആഖിയോർ #ബത്തൂലിയാ.

Sep 4, 202529 min

ദിവസം 247: ആന്തരികവിശുദ്ധീകരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ജറുസലേം പരിപൂർണമായി നശിപ്പിക്കപ്പെടുന്നതും ദാവീദിൻ്റെ പരമ്പരയിലെ അവസാനത്തെ രാജാവായ സെദെക്കിയാ ബാബിലോണിലേക്ക് നാടുകടത്തപ്പെടുന്നതും നമ്മൾ ജറെമിയായുടെ പുസ്‌തകത്തിൽ കാണുന്നു. ദൈവജനത്തിൻ്റെ ചരിത്രം സംക്ഷിപ്തമായി ആഖിയോർ എന്ന ഒരു മനുഷ്യൻ വിവരിക്കുന്നതാണ് യൂദിത്തിൻ്റെ പുസ്‌തകത്തിൽ നമ്മൾ വായിക്കുന്നത്. വെളിയിൽനിന്ന് ഉള്ളിലേക്ക് കടക്കുന്നതല്ല ഒരുവനെ അശുദ്ധനാക്കുന്നത്, അവൻ്റെ അകത്തുനിന്ന് പുറത്തേക്ക് വരുന്നവയാണ് എന്ന ഒരു തിരിച്ചറിവ് ഇവിടെ നമുക്ക് ലഭിക്കുന്നു. ശത്രുവിൻ്റെ ആക്രമണത്തെ, പിശാചിൻ്റെ ഉപദ്രവങ്ങളെ നേരിടേണ്ടത് ഉപവാസത്തിലൂടെയും നമ്മുടെ തന്നെ ആന്തരീകവിശുദ്ധീകരണത്തിലൂടെയും ആണെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [ജറെമിയാ 33-34, യൂദിത്ത് 3- 5, സുഭാഷിതങ്ങൾ 16: 29- 33] BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Judith #Proverbs #ജറെമിയാ #ദിത്ത് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ബാബിലോൺരാജാവ് #നബുക്കദ്നേസർ #കോനാ #ബേത്‌ഹോറോൺ #ബൽമായിൻ #ജറീക്കോ #കോബ് #അയസോറ #സാലെംതാഴ്വര #ബത്തൊമെസ്ത്താ

Sep 3, 202529 min

ദിവസം 246: പ്രതീകാത്മകമായ വാഗ്‌ദാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

അസ്സീറിയാ രാജാവായിരുന്ന നബുക്കദ്‌നേസറിൻ്റെ വാക്കുകളെ അവഗണിച്ച എല്ലാ ദേശങ്ങൾക്കെതിരെ രാജാവും, സർവസൈന്യധിപനായിരുന്ന ഹോളോഫർണസും യുദ്ധത്തിന് പോകുന്നതാണ് യൂദിത്തിൻ്റെ പുസ്തകത്തിൽ വായിക്കുന്നത്. യൂദാ രാജാവിനെതിരെയുള്ള കർത്താവിൻ്റെ അരുളപ്പാടും ജറെമിയായോട് നിലം വാങ്ങാനുള്ള കർത്താവിൻ്റെ വചനവുമാണ് ജറെമിയായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. നഷ്ടപ്പെടലുകളിൽ പഠിക്കുന്ന പാഠം സുരക്ഷിതമായി ജീവിക്കുന്ന കാലത്ത് നമ്മൾ ഒരിക്കലും പഠിക്കുകയില്ല എന്നും നമുക്ക് നഷ്ടപ്പെട്ടതൊക്കെ തിരിച്ചു തരാൻ കഴിവുള്ളതുകൊണ്ടാണ് ചിലപ്പോൾ ചില ഇല്ലായ്മകളിലേക്ക് ദൈവം നമ്മെ നയിക്കുന്നതെന്നും ഡാനിയേൽ അച്ചൻ വിവരിക്കുന്നു. [ജറെമിയാ 32, യൂദിത്ത് 1-2, സുഭാഷിതങ്ങൾ 16:25-28] BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Judith #Proverbs #ജറെമിയാ #ദിത്ത് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #നിലം #കൽദായർ #യൂദാ രാജാവ് സെദെക്കിയാ #ബാബിലോൺ രാജാവ് #നബുക്കദ്‌നേസർ #ജറെമിയാ പ്രവാചകൻ #നേരിയായുടെ മകൻ ബാറൂക്ക് #മൺഭരണി #തീറാധാരം #ആധാരപ്പകർപ്പ് #ഉടമസ്ഥാവകാശം #ഉപരോധ മൺതിട്ടകൾ #ഇസ്രായേല്യർ #യഹൂദ്യർ #ഉടമ്പടി #നിനെവേ #അസ്സീറിയാ #അർഫക്‌സാദ്‌ #എക്ബത്താന #യുദ്ധം #ഗോപുരങ്ങൾ #ഹോളോഫർണസ് #സർവസൈന്യാധിപൻ #ബക്തീലെത്ത് സമതലം #ദമാസ്‌കസ്.

Sep 2, 202527 min

ദിവസം 245: ദാനിയേൽ വ്യാളിയെ വധിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഒരുപാട് പ്രതീക്ഷകൾ ദൈവജനത്തിനായ് നൽകുന്ന വചന ഭാഗങ്ങളാണ് ജറെമിയാ ഇവിടെ നൽകുന്നത്. ദാനിയേലിൻ്റെ പുസ്തകത്തിൽ, വിഗ്രഹങ്ങൾക്ക് മുന്നിൽ ദൈവവിശ്വാസത്തെ തള്ളിപ്പറയാതെ നിന്ന ദാനിയേലിനെക്കുറിച്ചും ഇന്ന് നാം ശ്രവിക്കുന്നു. നമ്മുടെ വഴി അവസാനിക്കുന്നിടത്ത് ദൈവത്തിൻ്റെ വഴി ആരംഭിക്കും എന്നും എല്ലാ കാര്യങ്ങളും നമുക്ക് എതിരാകുമ്പോഴും, നമ്മുടെ വിശ്വാസം മറ്റുള്ളവർക്ക് പരിഹാസവിഷയം ആകുമ്പോഴും ദാനിയേലിനെപോലെ നമുക്ക് വിശ്വസ്തതയോടെ നിൽക്കാൻ കഴിയുമെങ്കിൽ, ദൈവം ഹബക്കുക്കിനെ അയച്ചതുപോലെ പറഞ്ഞാൽ വിശ്വസിക്കാനാവാത്ത പ്രവർത്തികൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത് കാണാൻ കഴിയും എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു. [ജറെമിയാ 31, ദാനിയേൽ 14, സുഭാഷിതങ്ങൾ 16:21-24] BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Daniel #Proverbs #ജറെമിയാ #ദാനിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹബക്കുക്ക് #Habakuk #ബേൽ #സിംഹങ്ങൾ #ഇസ്രായേൽ #Israel

Sep 1, 202526 min

ദിവസം 244: സൂസന്ന - The Bible in a Year മലയാളം (with Fr. Daniel Poovannathil)

പ്രത്യാശയുടെയും പ്രതീക്ഷയുടെയും എല്ലാം പുനരുദ്ധരിക്കുന്നതിൻ്റെയും മനോഹരമായ വചനങ്ങൾ ജറെമിയായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. യുഗാന്തത്തെ സംബന്ധിക്കുന്ന മനോഹരമായ പ്രവചനങ്ങളും, വിശ്വസ്തതയോടെ ജീവിച്ച സൂസന്ന എന്ന ഇസ്രായേൽ യുവതി ചതിയിൽ പെടുന്നതും, മറ്റാരും സഹായിക്കാനില്ലാത്ത നിമിഷത്തിൽ ദൈവത്തെ വിളിച്ച് പ്രാർത്ഥിക്കുകയും ദാനിയേൽ എന്ന ഒരു ബാലനിലൂടെ ദൈവം സഹായിക്കുന്നതും ദാനിയേലിൻ്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. ദൈവം ഒരിക്കലും എന്നെന്നേക്കുമായി ആരെയും സഹനങ്ങളിലൂടെ കടത്തിവിടില്ല. ഇപ്പോഴത്തെ സഹനങ്ങളിലേക്ക് നോക്കി മനസ്സ് പതറി, നിരാശപ്പെട്ട്, ദൈവത്തെ പഴിച്ച്, ദൈവമില്ല എന്നൊക്കെ പറഞ്ഞ് നമ്മൾ നമ്മുടെ ജീവിതത്തെ വിലയില്ലാത്തതാക്കി മാറ്റരുത് എന്ന് മനോഹരമായ വ്യാഖ്യാനം ഡാനിയേൽ അച്ചൻ നൽകുന്നു. [ജറെമിയാ 30, ദാനിയേൽ12-13, സുഭാഷിതങ്ങൾ 16:17-20] BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Daniel #Proverbs #ജറെമിയാ #ദാനിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #രക്ഷയുടെ വാഗ്‌ദാനം #the promise of salvation #യുഗാന്തം #സൂസന്ന #susanna

Aug 31, 202526 min

ദിവസം 243: ദൈവത്തിൻ്റെ പദ്ധതികൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

നബുക്കദ്‌നേസർരാജാവിൻ്റെ കീഴിലുള്ള ബാബിലോണിലെ പ്രവാസം എഴുപതു വർഷം ദീർഘിക്കുമെന്നും അതിനുശേഷം ദൈവം അവരെ തിരികെകൊണ്ടുവരുമെന്നും ജറെമിയായുടെ പുസ്‌തകത്തിൽ നാം വായിക്കുന്നു. പേർഷ്യാ രാജ്യത്തിൻ്റെ ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ദാനിയേലിന് വെളിപ്പെടുത്തപ്പെടുകയാണ് ദൈവം. ഏത് ദുരന്തത്തിലൂടെയാണ് നമ്മൾ പോകുന്നതെങ്കിലും അവിടെ നമ്മുടെ കൂടെ ദൈവത്തിൻ്റെ സാന്നിധ്യവും നിയന്ത്രണവുമുണ്ടെന്നും, നമ്മുടെ ദുഃഖത്തിലും സങ്കടത്തിലും സഹനങ്ങളിലും സന്തോഷങ്ങളിലുമെല്ലാം കൂടെയുള്ള ഒരു ദൈവത്തെ അറിയാനും ആരാധിക്കാനും കഴിഞ്ഞതിൻ്റെ ഭാഗ്യം ഓർത്ത് ദൈവത്തിന് നന്ദി പറയാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [ജറെമിയാ 28-29, ദാനിയേൽ 10-11, സുഭാഷിതങ്ങൾ 16:13-16] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Daniel #Proverbs #ജറെമിയാ #ദാനിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #നബുക്കദ്നേസർ #കോലായായുടെ പുത്രൻ ആഹാബ് #ദാരിയൂസ് #കിത്തിമിലെ നാടോടികൾ #പേർഷ്യാരാജാവായ സൈറസ്.

Aug 30, 202532 min

ദിവസം 242: മിശിഹായുടെ വരവും പ്രവാസവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഷീലോയിലെ ആരാധനാലയം നശിപ്പിക്കപ്പെട്ടതുപോലെ ജറുസലേമിലെ സോളമൻ പണിത ദേവാലയവും നശിപ്പിക്കപ്പെടും എന്ന ജറെമിയായുടെ പ്രവചനവും, തങ്ങളുടെ പാപപരിഹാരവും, അനുതാപവും, സമ്പൂർണമല്ലാത്തതുകൊണ്ട്, ബാബിലോണിൽ നിന്നുള്ള മോചനം വൈകുന്നു എന്ന് മനസ്സിലാക്കുന്ന ദാനിയേൽ ജനത്തിനുവേണ്ടി പാപപരിഹാരം യാചിക്കുന്ന പ്രാർത്ഥനയാണ് ദാനിയേലിൻ്റെ പുസ്തകത്തിൽ ഇന്ന് നാം ശ്രവിക്കുന്നത്. മിശിഹാ വന്നു ജറുസലേം പുനരുദ്ധരിച്ച്, പാപങ്ങൾക്ക് പരിഹാരം ചെയ്ത് നീതി സ്ഥാപിക്കുമ്പോഴാണ് യഥാർത്ഥത്തിൽ പ്രവാസം അവസാനിക്കുന്നത് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [ജറെമിയാ 26-27, ദാനിയേൽ 8-9, സുഭാഷിതങ്ങൾ 16:9-12] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Daniel #Proverbs #ജറെമിയാ #ദാനിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ജറുസലേം #പ്രവാസം #ഗബ്രിയേൽ

Aug 29, 202528 min

ദിവസം 241: ദാനിയേൽ സിംഹക്കുഴിയിൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

പ്രവാസത്തിലേക്ക് പോയവരിൽ വിശ്വസ്തതയോടെ ദൈവത്തിലേക്ക് തിരിഞ്ഞവർ നല്ല അത്തിപ്പഴങ്ങൾപോലെ മടങ്ങിവരികയും എന്നാൽ, ദൈവം ഒരുക്കുന്ന ശിക്ഷണ വഴികളെ, ദൈവീകമായ രീതിയിൽ മനസ്സിലാക്കാതെ പ്രവാസത്തിലേക്ക് പോകുന്നവർ ചീഞ്ഞ അത്തിപ്പഴങ്ങൾ പോലെ നാമാവശേഷമാവുകയും ചെയ്യും എന്നുള്ള ജറെമിയാ കാണുന്ന ഒരു ദർശനം ജറെമിയായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. ദാനിയേലിനെ സിംഹകുഴിയിലേക്ക് എറിയുന്നതും ദൈവം മാലാഖയെ അയച്ച് രക്ഷിക്കുന്നതും, തൻ്റെ കിടക്കയിൽ വെച്ച് ദാനിയേലിനുണ്ടാകുന്ന നാലു മൃഗങ്ങളുടെ ദർശനവുമാണ് ദാനിയേലിൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്. സുവിശേഷപ്രഘോഷണം വാക്കുകൾകൊണ്ട് സാധ്യമല്ലാതെ വരുന്ന ഒരു സന്ദർഭത്തിൽ ഏറ്റവും ശക്തമായ സുവിശേഷപ്രഘോഷണം ഒരു വ്യക്തിയുടെ ജീവിതം ആണ് എന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു. [ ജറെമിയാ 24-25, ദാനിയേൽ 6-7, സുഭാഷിതങ്ങൾ 16:5-8] BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Daniel #Proverbs #ജറെമിയാ #ദാനിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പ്രവാസം #യൂദാ വിപ്രവാസം #യഹോയാക്കിമിൻ്റെ വാഴ്ച #ക്രോധത്തിൻ്റെ പാനപാത്രം #വീഞ്ഞു ചഷകം #സിംഹക്കുഴി #നിരോധനാജ്ഞ #മുദ്രമോതിരം #മാലാഖ #പേർഷ്യക്കാരനായ സൈറസ് #നാല് മൃഗങ്ങളുടെ ദർശനം #മനുഷ്യപുത്രൻ #പുരാതനനായവൻ.

Aug 28, 202533 min

ദിവസം 240: വ്യാജപ്രവാചകന്മാർ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

വ്യാജപ്രവാചകന്മാരുടെ വിവിധ ലക്ഷണങ്ങളാണ് ജെറെമിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽ നാം കാണുന്നത്. ഹൃദയംകൊണ്ട് എപ്പോഴും ദൈവത്തോട് ചേർന്നുനിന്നാൽ മാത്രമേ ദൈവം അരുളിചെയ്യുന്നത് ജനത്തിന് പങ്കുവെച്ച് കൊടുക്കാൻ കഴിയൂ എന്ന ദൈവശുശ്രൂഷകർക്കുള്ള വലിയ ഒരു മുന്നറിയിപ്പ് ഈ വചനഭാഗത്തുണ്ട്. നെബുക്കദ്‌നേസർരാജാവിൻ്റെ സ്വപ്‌നവും അതിൻ്റെ വ്യാഖ്യാനവുമാണ് ദാനിയേലിൻ്റെ പുസ്‌തകത്തിൽ നാം വായിക്കുന്നത്. [ജറെമിയാ 23, ദാനിയേൽ 4-5, സുഭാഷിതങ്ങൾ 16:1-4] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Daniel #Proverbs #ജറെമിയാ #ദാനിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #നെബുക്കദ്‌നേസർരാജാവ് #വ്യാജപ്രവാചകന്മാർ #സ്വപ്‌നത്തിൻ്റെ വ്യാഖ്യാനം #ബൽത്തെഷാസർ #ബൽഷാസർരാജാവ് #ബാബിലോൺ #ധൂമ്രവസ്ത്രം #മെനേ, #തെഖേൽ #പർസീൻ.

Aug 27, 202530 min

ദിവസം 239: മൂന്നു യുവാക്കന്മാർ തീച്ചുളയിൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

യൂദാരാജാക്കന്മാരായ യഹോയാക്കിമിൻ്റെയും സെദെക്കിയായുടെയും വരാൻ പോകുന്ന ദുർഗതിയെക്കുറിച്ച് ജറെമിയായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. ഒപ്പം, ദാനിയേലിൻ്റെ പുസ്തകത്തിൽ പ്രവാസത്തിലെത്തിയ ജനം കാണിക്കുന്ന വലിയൊരു വിശ്വസ്തതയുടെ സാക്ഷ്യം നമ്മൾ വായിക്കുന്നു. ഏത് ദുഃഖം നിറഞ്ഞ ദുരിതപൂർണമായ അനുഭവത്തിൽ നിന്നും ആ ആഘാതമേൽക്കാതെ പുറത്തുവരാൻ, ഒരിക്കലും വിഗ്രഹങ്ങളുടെ മുൻപിൽ ഞങ്ങൾ കുമ്പിടുകയില്ല എന്ന് പറഞ്ഞ് വിശ്വാസത്തോടെ നിവർന്ന് നിന്ന ദാനിയേലും കൂട്ടരും നമ്മുടെ ജീവിതത്തിൽ എപ്പോഴും എല്ലാ അനുഭവങ്ങളിലും ദൈവത്തെ ഏറ്റുപറയാനുള്ള വലിയൊരു മാതൃകയാണ്, ഒരു പാടമാണ് എന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു. [ജറെമിയാ 22, ദാനിയേൽ 3, സുഭാഷിതങ്ങൾ 15:29-33] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Daniel #Proverbs #ജറെമിയാ #ദാനിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഗിലയാദ് #ലബനോൻ്റെ കൊടുമുടി #യഹോയാക്കിം #നബുക്കദ്നേസർ രാജാവ് #ഷദ്രാക്ക് #മെഷാക്ക് #അബേദ്‌നെഗോ.

Aug 26, 202531 min

ദിവസം 238: ദൈവത്തിലുള്ള സമ്പൂർണ്ണ ആശ്രയം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ജറെമിയായുടെ പുസ്തകത്തിൽ ജറുസലേമിൻ്റെ നാശത്തെക്കുറിച്ചുള്ള പ്രവചനവും, പിന്നീട് ദാനിയേലിൻ്റെ പുസ്തകത്തിൽ, പ്രവാസത്തിലും വിശ്വസ്തതയോടെ ജീവിച്ച മനുഷ്യരെക്കുറിച്ചും, ഇന്ന് നാം ശ്രവിക്കുന്നു. പൂർണമായി ദൈവത്തെ ആശ്രയിക്കാൻ, അവിടത്തെ കരങ്ങളിൽ ജീവിതം ചേർത്തുവയ്ക്കാൻ, ദാനിയേലിനെ പോലെയും, കൂട്ടുകാരെപ്പോലെയും ഏതു പ്രതികൂല സാഹചര്യത്തിലും, വിശ്വസ്തതയോടെ ജീവിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [ജറെമിയാ 20-21, ദാനിയേൽ 1-2, സുഭാഷിതങ്ങൾ 15:25-28] BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Daniel #Proverbs #ജറെമിയാ #ദാനിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #നബുക്കദ്നേസർ

Aug 25, 202530 min

ദിവസം 237: ക്രിസ്തുവിലൂടെ രൂപാന്തീകരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

കുശവൻ തൻ്റെ കരങ്ങൾ കൊണ്ട്, പരാജയപ്പെട്ട നമ്മെ മനോഹരമായ പാത്രങ്ങൾ ആക്കി രൂപാന്തരപ്പെടുത്തുമെന്നും, എന്നാൽ തെറ്റ് തിരുത്തി മടങ്ങി വരാൻ തയ്യാറാകാതിരുന്നാൽ സംഭവിക്കുന്ന അപായവും ആപത്തും ആണ്, ബൻഹിന്നോം താഴ്‌വരയിൽ വച്ച് ഉടച്ച് കളയുന്ന കലത്തിൻ്റെ ഉപമയിലൂടെ ജറെമിയാ വ്യക്തമാക്കുന്നത്. പിന്നീട് എസെക്കിയേലിൽ ദേവാലയ സംബന്ധിയായ പ്രവചനങ്ങളുടെ ഒരു ഉപസംഹാരമാണ് ഇന്ന് നാം ശ്രവിക്കുന്നത്. നമ്മൾ ഒരു മനുഷ്യൻ്റെയും ജീവിതത്തിൽ, കണ്ണുനീരിന് കാരണമാകരുതേയെന്നും, ക്രിസ്തുവിൽ നമ്മുടെ നഷ്ടപ്പെട്ട സ്വപ്നങ്ങൾ തിരിച്ചു കിട്ടും എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [ജറെമിയാ 18-19, എസെക്കിയേൽ 47-48, സുഭാഷിതങ്ങൾ 15:21-24] BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #കുശവൻ #Kushavn #ബൻഹിന്നോം #Banhinnom

Aug 24, 202529 min

ദിവസം 236: പരിപൂർണ്ണമായ ദൈവാശ്രയം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഒരു വ്യക്തി തന്നിൽതന്നെ ആശ്രയിക്കാതെ, ദൈവത്തിൽ ആശ്രയിക്കുന്നതിൻ്റെ പ്രാധാന്യം ജറെമിയാ പ്രവാചകൻ വ്യക്തമാക്കുന്നു.ദൈവത്തെ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയും, വന്ന വഴിയിലൂടെ മടങ്ങി പോകാൻ അനുവാദമില്ല എന്ന് എസെക്കിയേലിലൂടെ ദൈവമായ കർത്താവ് ഓർമിപ്പിക്കുകയും ചെയ്യുന്നു.നീർച്ചാലിന് അരികെ നട്ട വൃക്ഷം പോലെ ആയിരിക്കും, സ്വന്തം കഴിവിൽ ആശ്രയിക്കാതെ ദൈവത്തിൽ ആശ്രയിക്കുന്നവർ.നമ്മൾ ആത്മാവിൽ ആശ്രയിച്ച്, ദൈവത്തിൽ ആശ്രയിച്ച്,എന്നും എളിമയോടെ നിൽക്കാനുള്ള കൃപക്കായ് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [ജറെമിയാ 16-17, എസെക്കിയേൽ 45-46, സുഭാഷിതങ്ങൾ 15:17-20] BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദൈവാരാധന

Aug 23, 202527 min

ദിവസം 235: നാവിൻ്റെ നിയന്ത്രണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ജനത്തിൻ്റെ തിന്മ, വർദ്ധിക്കുകയും മടങ്ങിവരാൻ അവർ മനസ്സ് കാണിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ, അവർക്കുമേൽ ആസന്നമാകുന്ന ദൈവത്തിൻ്റെ ക്രോധത്തെക്കുറിച്ചുളള ജറെമിയായുടെ പ്രവചനവും, പ്രവാസത്തിൽ ആയിരിക്കുന്ന ജനതയോടുള്ള എസെക്കിയേൽ പ്രവചനവുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. നമ്മുടെ സംസാരത്തിന് നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാൻ ഉള്ള കഴിവുണ്ട്. വിലകെട്ടത് പറയാതെ വിലയുള്ള കാര്യങ്ങൾ അധരങ്ങളിൽനിന്നു പുറപ്പെടുവിച്ചാൽ നമ്മൾ ദൈവത്തിൻ്റെ അധരം പോലെ ആകും എന്നും, അനുസരിക്കാൻ കൂട്ടാക്കാത്തപ്പോഴും ധിക്കാരം ഹൃദയത്തിൽ ആവർത്തിക്കുമ്പോഴും, മടങ്ങി വരാനുള്ള ആഹ്വാനം നല്കുന്ന പരിശുദ്ധ സാന്നിധ്യത്തെ മറക്കരുതെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [ജറെമിയാ 14-15, എസെക്കിയേൽ 43-44, സുഭാഷിതങ്ങൾ 15:13-16] BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible

Aug 22, 202529 min

ദിവസം 234: യൂദായുടെ അഹങ്കാരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

യൂദായുടെ അഹങ്കാരം വരുത്തി വെച്ച വിധിയും ദുരന്തവും ജറെമിയായുടെ പുസ്തകത്തിൽ നിന്ന് നാം ശ്രവിക്കുന്നു. നമ്മൾ ദൈവത്തോട് ചേർന്നു നിൽക്കുമ്പോഴാണ് നമ്മുടെ വിലയും, തനിമയും, നമ്മെക്കുറിച്ചുള്ള ദൈവപദ്ധതികളുമെല്ലാം മനസ്സിലാക്കുന്നതും നമ്മുടെ മഹത്വം തിരിച്ചറിയുന്നതും. അഹങ്കരിക്കാതിരിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം, ഓരോ ചെറിയ നന്മയ്ക്കും നേട്ടത്തിനും ഉൾപ്പെടെ, എല്ലാക്കാര്യങ്ങൾക്കും ദൈവത്തിന് മഹത്വം നൽകുക എന്നതാണെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [ജറെമിയാ 12-13, എസെക്കിയേൽ 41-42, സുഭാഷിതങ്ങൾ 15:9-12] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #യൂഫ്രട്ടീസ് #Euphrates #അരക്കച്ചയും തോൽക്കുടവും #Linen loincloth and wine jars

Aug 21, 202520 min

ദിവസം 233: ഓ ദൈവമേ, എന്നെ തിരുത്തണമേ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദൈവമായ കർത്താവും വിഗ്രഹങ്ങളും തമ്മിലുള്ള അന്തരം ജറെമിയാ പ്രവാചകൻ വരച്ചുകാണിക്കുന്നു. ഭാവിദേവാലയത്തെക്കുറിച്ചുള്ള പ്രവചനം എസെക്കിയേലിൽ ഇന്ന് നാം ശ്രവിക്കുന്നു. രൂപാന്തരപ്പെടാതെ നമുക്ക് നിത്യതയിൽ അവകാശമില്ല. ആത്യന്തികമായി ജീവിതം നവീകരിക്കാൻ ആഗ്രഹിക്കാതെ, വിഗ്രഹങ്ങൾ നൽകുന്ന അനുഗ്രഹങ്ങളുടെ പിന്നാലെ യാത്ര ചെയ്യുന്നവർ എത്തിച്ചേരാൻ പോകുന്നത് നിത്യനാശത്തിലും നിത്യമരണത്തിലുമാണ്. സ്വയം നവീകരിക്കപ്പെടാനുള്ള കൃപയും അനുഗ്രഹവും പരിശുദ്ധാത്മാവിലൂടെ ഞങ്ങളിലേക്ക് വർഷിക്കണമേയെന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു. [ജറെമിയാ 10-11, എസെക്കിയേൽ 40, സുഭാഷിതങ്ങൾ 15:5-8] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #വിഗ്രഹങ്ങളും ദൈവവും #തകർന്ന ഉടമ്പടി #ജറെമിയാക്കെതിരേ ഗൂഢാലോചന #ഭാവി ദേവാലയം

Aug 20, 202525 min

ദിവസം 232: യൂദായുടെ അകൃത്യങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

യൂദായുടെ കാപട്യത്തെ കുറിച്ചുള്ള കർത്താവിൻ്റെ അരുളപ്പാടുകളാണ് ജറെമിയായുടെ പുസ്തകത്തിൽ പറയുന്നത്.ഇസ്രായേല്യരിലൂടെ മറ്റു ജനതകളുടെ മുമ്പിൽ ഞാനെൻ്റെ വിശുദ്ധി വെളിപ്പെടുത്തും എന്നുള്ള കർത്താവിൻ്റെ അരുളപ്പാടാണ് എസെക്കിയേലിൽ നാം കാണുന്നത്. ജ്ഞാനത്തിലോ കായികശക്തിയിലോ ധനത്തിലോ സ്ഥാനമാനങ്ങളിലോ അഹങ്കരിക്കാതെ ദൈവമായ കർത്താവിനെ കുറിച്ചുള്ള അറിവിലും കർത്താവിലും ആനന്ദിക്കാൻ അഭിമാനിക്കാൻ ഡാനിയേൽ അച്ചൻ ആഹ്വാനം ചെയ്യുന്നു. [ജറെമിയാ 9, എസെക്കിയേൽ 39, സുഭാഷിതങ്ങൾ 15:1-4] BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അകൃത്യങ്ങൾ #നയനങ്ങൾ #വ്യഭിചാരികൾ #വഞ്ചകക്കൂട്ടം #കാപട്യം #ആശ്രയം,പ്രതികാരം #ആവാസകേന്ദ്രം #ജ്ഞാനി #കാഞ്ഞിരം #വിഷജലം #പരിച്ഛേദനം #അഗ്രചർമ്മം #ഗോഗ് #പരിശുദ്ധനാമം #താഴ്‌വര #ഹാമോഗോഗ്‌ #ഹമോന #യാഗവിരുന്ന് #പ്രവാസം #ആത്മാവ്,വിഡ്‌ഢിത്തം.

Aug 19, 202521 min

ദിവസം 231: വചനമാകുന്ന ദൈവശക്തി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ജറെമിയാ പ്രവാചകനിലൂടെ വീഴുന്നവൻ എഴുന്നേൽക്കും,പോകുന്നവൻ മടങ്ങിവരും, എന്നാൽ യൂദാ മടങ്ങിവരാൻ വിസമ്മതിക്കുന്നതിനെക്കുറിച്ചും, എസെക്കിയേലിൽ അസ്ഥികളുടെ താഴ്വരയിൽ പ്രവാചകൻ വരണ്ട അസ്ഥികളോട് പ്രവചിക്കുന്നതും ഇന്ന് നാം ശ്രവിക്കുന്നു. വീഴ്ചകൾ സ്വാഭാവികമാണ്. എന്നാൽ വീണിടത്തു കിടക്കാതെ, നമ്മളെ വീണ്ടും ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാൻ കാത്തിരിക്കുന്ന, കർത്താവിൻ്റെ കരുണാർദ്രമായ ഹൃദയത്തെ, കാണാതെപോകരുതെന്നും, വരണ്ട അനുഭവങ്ങളിൽ വചനത്തിൻ്റെ ശക്തിയും ആത്മാവിൻ്റെ കാറ്റും വീശാൻ കർത്താവിനോട് പ്രർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു. [ജറെമിയാ 8, എസെക്കിയേൽ 37-38, സുഭാഷിതങ്ങൾ 14:33-35] BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ജറുസലേം #Jerusalem

Aug 18, 202525 min

ദിവസം 230: ഹൃദയത്തിൻ്റെ നവീകരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദേവാലയത്തിൽ നടക്കുന്ന അനാചാരങ്ങളെകുറിച്ചുള്ള പ്രവചനങ്ങൾ ജറെമിയായുടെ പുസ്‌തകത്തിൽ നമ്മൾ വായിക്കുന്നു. ഇസ്രായേലിൻ്റെ പുനരുദ്ധാരണത്തെക്കുറിച്ചുള്ള പ്രത്യാശയും പ്രതീക്ഷയും നൽകുന്ന വചനഭാഗങ്ങളാണ് എസെക്കിയേലിൽ നാം കാണുന്നത്. ക്രിസ്‌തുവിൻ്റെ സാദൃശ്യത്തിലേക്ക് രൂപാന്തരപ്പെടുക എന്നതായിരിക്കണം നമ്മുടെ പ്രവർത്തികളുടെയും സകല ആരാധനാ അനുഷ്‌ഠാനങ്ങളുടെയും ആത്യന്തികമായ ലക്ഷ്യം എന്നും ദൈവത്തിൻ്റെ അരുളപ്പാടുകൾ വരാൻപോകുന്ന ദുരന്തങ്ങൾക്ക് മുന്നേയുള്ള മുന്നറിയിപ്പുകളായി കണ്ട് അതിൻ്റെ ഗൗരവത്തോടെ സ്വീകരിക്കാൻ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു. [ജറെമിയ 7, എസെക്കിയേൽ 36, സുഭാഷിതങ്ങൾ 14:29-32] BIY INDIA LINKS— 🔸Official Bible in a Year 🔸മലയാളം 🔸Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഇസ്രായേലിനു നവജീവൻ # ഷീലോ #ബൻഹിന്നോം #തോഫെത് #എഫ്രായിം സന്തതി

Aug 17, 202523 min

ദിവസം 229: നല്ല ഇടയന്മാർക്കുവേണ്ടി പ്രാർത്ഥിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

നിയമങ്ങൾ തിരസ്ക്കരിച്ച ജറുസലേമിനോട് ശിക്ഷണവിധേയയാവാൻ ദൈവം ആവശ്യപ്പെടുന്നതാണ് ജറെമിയായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. ഇസ്രായേലിൻ്റെ ഇടയന്മാർക്കെതിരെയുള്ള കർത്താവിൻ്റെ ആരോപണവും, കർത്താവ് ഇടയനായി വരുമെന്നുമുള്ള പ്രവചനവുമാണ് എസെക്കിയേലിൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്. ഈ കാലഘട്ടത്തിൻ്റെ പ്രതികൂലങ്ങളെ നേരിടാൻ നമ്മെ ശക്തരാക്കുന്ന നല്ല ഇടയൻമാർക്കു വേണ്ടി, നല്ല നേതൃത്വത്തിനു വേണ്ടി നമ്മൾ ഹൃദയം നൊന്ത് പ്രാർത്ഥിക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു. [ജറെമിയ 6, എസെക്കിയേൽ 34-35, സുഭാഷിതങ്ങൾ 14:25-28] BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഇസ്രായേലിൻ്റെ ഇടയൻമാർ

Aug 16, 202523 min

ദിവസം 228: ദൈവസ്വരത്തിന് കതോർക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

മടങ്ങി വരാൻ വിസമ്മതിക്കുന്ന ഒരു ജനതയെക്കുറിച്ച് ജറെമിയാ പ്രവാചകനും,ഇങ്ങനെ മറുതലിക്കുന്ന ആ ജനത്തിന്റെ മുൻപിൽ നഗരം തകർന്നുവീഴുന്നത് എസെക്കിയേലിലും നാം ശ്രവിക്കുന്നു. മടങ്ങി വരാൻ വിസമ്മതിക്കുന്ന ഒരു ജനതയ്ക്കാണ് സഹനങ്ങൾ ദൈവം അയയ്ക്കുന്നത്.അഹങ്കാരം പോലെ തന്നെ, ദൈവം വെറുക്കുന്ന ഒരു സ്വഭാവമാണ് കാപട്യം എന്നും ഒരാളോടെങ്കിലും യേശുവിനെക്കുറിച്ച് പറയാനുള്ള ഒരു ബാധ്യത ഒരു ദൈവ മകൻ്റെ ദൈവമകളുടെ ജീവിതത്തിലുണ്ട് എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു. [ജറെമിയാ 5, എസെക്കിയേൽ 33, സുഭാഷിതങ്ങൾ 14:21-24] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible

Aug 15, 202523 min

ദിവസം 227: ഇസ്രയേലിനുള്ള താക്കീത് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

അനുതാപത്തിലേക്കോ മാനസാന്തരത്തിലേക്കോ മടങ്ങിവരാൻ തയ്യാറാകാത്ത ജെറുസലേമിനോട് തൻ്റെ ഹൃദയത്തിലെ വേദനയും ദുഃഖവും ജറെമിയാ പ്രവാചകൻ തുറന്നുകാട്ടുകയാണ്. ദൈവത്തിൻ്റെ ആസന്നമായ ശിക്ഷാവിധിയെകുറിച്ചുള്ള ചിന്ത പ്രവാചകനെ അസ്വസ്ഥനാക്കുന്നു. ഈജിപ്‌തിലെ രാജാവിനെതിരെയും ജനങ്ങൾക്കെതിരെയും എസെക്കിയേൽ പ്രവാചകൻ സംസാരിക്കുന്നു. നിരന്തരമായി ദൈവാത്മാവിനാൽ നവീകരിക്കപ്പെട്ട് ദൈവത്തിലേക്ക് മടങ്ങിവന്ന് മാനസാന്തരത്തിൻ്റെ ഫലം പുറപ്പെടുവിക്കാനുള്ള ഒരു ആഹ്വാനമാണ് ഡാനിയേലച്ചൻ നമുക്ക് നൽകുന്നത്. [ജറെമിയാ 4, എസെക്കിയേൽ 31-32, സുഭാഷിതങ്ങൾ 14:17-20] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #കർത്താവിൻ്റെ ഉഗ്രകോപം, ഫറവോ #സീയോനുനേരേ #ലബനോൻ ദേവദാരു #അസ്സീറിയ #ക്ഷിപ്രകോപി

Aug 14, 202523 min

ദിവസം 226: അവിശ്വസ്തയായ ഇസ്രായേൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഇസ്രായേൽ മടങ്ങിവരാനായി കൊതിക്കുന്ന ദൈവത്തെയാണ് ജറെമിയാ പ്രവചനത്തിൽ നാം കാണുന്നത്. ഈജിപ്‌തിന് ലഭിക്കാൻ പോകുന്ന ശിക്ഷയെപ്പറ്റിയാണ് എസെക്കിയേൽ പ്രവാചകൻ വിവരിക്കുന്നത്. ദൈവത്തെ നമ്മുടെ രാജാവായി അംഗീകരിക്കുകയും നമ്മുടെ ജീവിതത്തിൻ്റെ സമ്പൂർണമായ നിയന്ത്രണം ദൈവത്തിന് ഏൽപിച്ച് കൊടുക്കുകയും ചെയ്‌താൽ ജീവിതം മുഴുവൻ അവിടുത്തെ നിയന്ത്രണത്തിൽ മനോഹരമായി മുന്നോട്ടു പോകുന്നത് കാണാൻ കഴിയും. ചരിത്രത്തിൻ്റെ അതിനാഥൻ ദൈവമാണ് എന്ന യാഥാർഥ്യം മനസ്സിലാക്കി ഇടയൻ്റെ പിന്നാലെ യാത്ര ചെയ്യുന്ന ആടുകളായി മാറാനുള്ള ആഹ്വാനം ഡാനിയേൽ അച്ചൻ നൽകുന്നു. [ജറെമിയാ 3, എസെക്കിയേൽ 29 -30, സുഭാഷിതങ്ങൾ 14:13-16] BIY INDIA LINKS— Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ജോസിയാരാജാവ് #വിശ്വാസ ത്യാഗിനിയായ ഇസ്രായേൽ #ഇസ്രായേലിൻ്റെ രക്ഷ #ഫറവോ #എത്യോപ്യ #ബാബിലോൺരാജാവ് #പാത്രോസ് #സോവാൻ

Aug 13, 202524 min

ദിവസം 225: ദൈവത്തെ മറന്ന ഇസ്രായേൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഇസ്രയേലിൻ്റെ അവിശ്വസ്തതയെയും നന്ദിഹീനതയെയും ഓർത്തു വിലപിക്കുന്ന ദൈവഹൃദയത്തിൻ്റെ അവതരണം ജറെമിയായിലും, ടയിർരാജാവിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന പൈശാചിക അരൂപിയെ സൂചിപ്പിക്കുന്ന വചനഭാഗം എസെക്കിയേലിലും നാം വായിക്കുന്നു. ദൈവം നൽകിയ നന്മകളിൽ അഹങ്കരിക്കുന്നവരായി നാം മാറാതെ താഴ്മയോടെയും എളിമയോടെയും ജീവിക്കാനുള്ള കൃപ തരണമേയെന്നും വിലകെട്ടവയ്ക്കുവേണ്ടി ഞങ്ങളുടെ മഹിമയും മഹത്വവും നഷ്ടപ്പെടുത്താതിരിക്കാൻ ഞങ്ങളെ സഹായിക്കണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു. [ജറെമിയാ 2, എസെക്കിയേൽ 28, സുഭാഷിതങ്ങൾ 14:9-12] BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ടയിർ രാജാവ് #ലൂസിഫർ #ഇസ്രയേലിൻ്റെ അവിശ്വസ്തത #സീദോനെതിരെ

Aug 12, 202523 min

ദിവസം 224: ജറെമിയാ വിളിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

കർത്താവ് ജറെമിയാപ്രവാചകനെ വിളിക്കുന്നതും ശക്തിപ്പെടുത്തുന്നതുമാണ് ജറെമിയായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. വലിയ സമ്പത്തിന്റെ മടിത്തട്ടിൽ ജീവിച്ചിരുന്ന ടയിർജനതയ്ക്ക് സംഭവിക്കാൻ പോകുന്ന വിനാശത്തെ കുറിച്ചുള്ള വിലാപഗാനമാണ് എസെക്കിയേലിന്റെ പുസ്തകത്തിൽ വിവരിക്കുന്നത്. കൃത്യമായ കണക്കുകൂട്ടലുകളോടുകൂടിയാണ് ദൈവത്തിന്റെ കരങ്ങൾ നമ്മൾ ഓരോരുത്തരെയും മെനഞ്ഞതെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു . [ജറെമിയാ 1, എസെക്കിയേൽ 27, സുഭാഷിതങ്ങൾ 14:5-8] BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പ്രവാചകൻ #ബാലൻ #ബദാം മരം #വടക്കൻ രാജ്യങ്ങൾ #പരിഭ്രാന്തനാകരുത് #വിലാപഗാനം #സൗന്ദര്യത്തിടമ്പ് #സരളമരം #സുഗന്ധലേപനം #അമൂല്യരത്നങ്ങൾ #കച്ചവടം #വ്യാപാരം #ആനക്കൊമ്പ് #കപ്പിത്താന്മാർ #പടയാളികൾ #ആഴക്കടൽ #കപടസാക്ഷി #പരിഹാസകൻ #ധിഷണാശാലി #ഭോഷൻ #വിജ്ഞാനം #കുശാഗ്രബുദ്ധി.

Aug 11, 202519 min

ദിവസം 223: ദൈവവചനത്തെ ആദരിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദൈവവചനത്തെ ആദരിക്കുന്നവനെ ദൈവം ആദരിക്കും എന്നും ഈ ഭൂമി നൽകാത്തതൊക്കെ ദൈവത്തിന് നമുക്ക് തരാൻ കഴിയും എന്നും ഏശയ്യാ പ്രവചനത്തിലൂടെയും ജറുസലേം തകർന്നുവീണപ്പോൾ ചുറ്റുമുള്ള ജനതകൾ അതിൽ സന്തോഷം കണ്ടെത്തുകയും ജെറുസലേമിനെ പരിഹസിക്കുകയും കൈകൊട്ടിച്ചിരിക്കുകയും ചെയ്തവർക്ക് ദൈവം വിധി പ്രഖ്യാപനം നടത്തുന്നതും എസെക്കിയേലിൻ്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. ജീവിതത്തിൽ ആർക്കും സംഭവിക്കുന്ന തകർച്ചകളെ കാണുമ്പോൾ ഒരു ദൈവീക മനുഷ്യൻ ഒരിക്കലും അതിൽ സന്തോഷിക്കാൻ പാടില്ല; അപ്പോൾ തന്നെ അവർക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു. [ ഏശയ്യാ 66, എസെക്കിയേൽ 25-26, സുഭാഷിതങ്ങൾ 14:1-4] BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Isaiah #Ezekiel #Proverbs #ഏശയ്യാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible

Aug 10, 202522 min

ദിവസം 222: വിതക്കുന്നത് കൊയ്യും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

നാം എന്തു വിതയ്ക്കുന്നോ അതുതന്നെ കൊയ്യുമെന്നും,പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കപ്പെടുന്നതിനെക്കുറിച്ചുള്ള ഏശയ്യാ പ്രവചനവും പിന്നീട് എസെക്കിയേലിൽ അന്ത്യ വിധിക്ക് ശേഷം കർത്താവായ യേശുവിൻ്റെ ഒപ്പം, നമ്മൾ ജീവിക്കുന്ന കാലത്തെ സൂചിപ്പിക്കുന്ന പ്രവചനങ്ങളുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. ഓരോ അഗ്നിശോധനയും നമ്മിലെ കളങ്കങ്ങളെ എടുത്തുമാറ്റുകയും നമ്മളെ കൂറെകൂടി തിളക്കമുള്ളവരായി മാറ്റുകയും ചെയ്യും.ക്ലാവു പിടിച്ച ചെമ്പ്കലം പോലെയുള്ള നമ്മുടെ ഹൃദയം, ജീവിതത്തിലെ ഓരോ ദുരനുഭവങ്ങളിലൂടെയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യും എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [ഏശയ്യാ 65, എസെക്കിയേൽ 23-24, സുഭാഷിതങ്ങൾ 13:21-25] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Isaiah #Ezekiel #Proverbs #ഏശയ്യാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible

Aug 9, 202528 min

ദിവസം 221: ന്യായാധിപനായ മിശിഹാ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

മിശിഹായുടെ വരവിനെ സൂചിപ്പിക്കുന്ന ഏശയ്യായുടെ പ്രവചനഭാഗവും സംശുദ്ധമായ ജീവിതത്തെ അവഗണിക്കുന്നവർക്കു നേരെയുള്ള ദൈവകോപത്തെപ്പറ്റിയും ദൈവത്തിൽ നിന്നകന്നു പോകുന്നവർക്കുവേണ്ടി പ്രാർത്ഥനയും വിശുദ്ധിയും കൊണ്ട് മാധ്യസ്ഥം വഹിക്കേണ്ടതിൻ്റെ സൂചനയും നൽകുന്ന വചനഭാഗം എസെക്കിയേലിൽ നിന്നും നാം ശ്രവിക്കുന്നു. മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത്, ഒരു കരുണയുടെ പ്രവർത്തിയാണെന്നും ഹൃദയത്തിൽ കരുണയും മറ്റുള്ളവരോട് കരുതലും പുലർത്തേണ്ടത് യേശുവിൻ്റെ സുവിശേഷം ശ്രവിച്ചവരുടെ കടമയാണെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു. [ ഏശയ്യാ 63-64, എസെക്കിയേൽ 21-22, സുഭാഷിതങ്ങൾ 13:17-20] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Isaiah #Ezekiel #Proverbs #ഏശയ്യാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ബൊസ്രാ #ഏദോം #കർത്താവിൻ്റെ വാൾ

Aug 8, 202527 min